കോട്ടയം : വിജിലൻസ് എസ് പി വി.ജി വിനോദ് കുമാർ അടക്കം 22 പൊലീസ് ഉദ്യോഗസ്ഥർ ജില്ലയിൽ സർവീസിൽ നിന്ന് വിരമിച്ചു. വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ് പി യാണ് വി.ജി വിനോദ് കുമാർ. വനിതാ സെൽ എസ്എച്ച് ഒ ഇൻസ്പെക്ടർ സോൺ മേരി പോൾ , കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് ഐ ബി. സുരേഷ് കുമാർ , ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ കെ. ആർ പ്രസാദ് , ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ തോമസ് സേവ്യർ , പാലാ പോലീസ് സ്റ്റേഷനിലെ എസ് ഐ സുനിൽകുമാർ പി. സി , പൊൻകുന്നം എസ് ഐ എം.എസ് പ്രദീപ്, കടുത്തുരുത്തി എസ് ഐ ടി . വി അനിൽകുമാർ, ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ് ഐ തോമസ് ജോർജ് , വാകത്താനം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ജെ തോമസ് , മരങ്ങാട്ടുപള്ളി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സി. കെ ബാബു , തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആർ സാബു , തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എൻ.ബി സജീവ് , കോട്ടയം ടി ഇ യു സീനിയർ സിവിൽ പോലീസ് ഓഫീസർ വി.കെ ഷാജി , ഗ്രേഡ് എ എസ് ഐ പി പി ജോൺസൺ , കോട്ടയം ക്രൈംബ്രാഞ്ച് ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ടി വർഗീസ് , ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫിസർ സാബു ഉലഹന്നാൻ , ഡ്രൈവർ എസ് ഐ കെ.കെ ശശികുമാർ , ഈരാറ്റുപെട്ട സ്റ്റേഷനിലെ എസ് ഐ അനിൽ വർഗീസ് , കുമരകം സ്റ്റേഷനിലെ എസ് ഐ കെ.ഒ വിനോദ് , ചങ്ങനാശേരി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിജു എബ്രഹാം , ജില്ലാ ഹെഡ് ക്വാർട്ടർ ഗ്രേഡ് എ എസ് ഐ സിനോയ് മോൻ എന്നിവരാണ് ഏപ്രിൽ 30ന് സർവീസിൽ നിന്നും വിരമിച്ചത്.