തലയാഴം വില്ലേജ് ഓഫീസിനു മുന്നിൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മരക്കഷണങ്ങൾ ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നതായി പരാതി

തലയാഴം: റോഡരികിൽഅപകട ഭീഷണി ഉയർത്തിയവൻമരത്തിൻ്റെ മുറിച്ചു നീക്കിയ ഭാഗങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് അപകടത്തിനിടയാക്കുന്നു.തലയാഴം വില്ലേജ് ഓഫീസിനു മുന്നിലാണ് മരക്കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ഗതാഗത തിരക്കേറിയ വീതികുറഞ്ഞ റോഡിൽ കാൽ നട ക്കാർക്ക് കടന്നുപോകാനാവാത്ത വിധത്തിൽ മരക്കഷണങ്ങൾ കൂടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ ഓടി മാറിയാണ് വഴി യാത്രികർ ജീവൻ രക്ഷിക്കുന്നത്. വാഹനങ്ങൾ വരുമ്പോൾ ഇരുചക്ര വാഹന യാത്രികരും ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. മരക്കഷണങ്ങൾ കൂടിക്കിടക്കുന്നതിനു സമീപമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. വിവിധ സ്ഥലങ്ങളിലേ ക്ക് പോകാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് ഈ ഭാഗത്തേക്കു വരുന്നത്.

Advertisements

വില്ലേജ് ഓഫീസ് വളപ്പിൽ യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തിയിരുന്നവൻ മരം മുറിച്ചുനീക്കണമെ ന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ജില്ലാ കളക്ടർ ദുരന്ത നിവാരണ നിയമപ്രകാരം മരം മുറിച്ചു നീക്കി തുക സർക്കാരിൽ ഒടുക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവു നൽകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരം വില്ലേജ് ഓഫീസ് വളപ്പിൽ നിൽക്കുന്നതിനാൽ റവന്യു വകുപ്പിന് അവകാശപ്പെട്ടതാണെന്ന വാദമുയർത്തി വില്ലേജ് ഓഫീസർ രംഗത്തെത്തി. ശാഖകൾ മുഴുവൻ മുറിച്ചു നീക്കിയ മരത്തിൻ്റെ തായ്തടിമുറിക്കാതെ കരാർകാരനും പണി അവസാനിപ്പിച്ചു പോയി.

കാൽനട യാത്രികർക്കും വാഹന യാത്രികർക്കും ഒരു പോലെ അപകട ഭീഷണി ഉയർത്തുന്ന മരക്കഷണങ്ങൾ വഴിയോരത്തുനിന്ന് നീക്കി ഗതാഗതം സുരക്ഷിതമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് തലയാഴംപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ പ്രീജു കെ.ശശി ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.