കോട്ടയം : ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ കുറവിലങ്ങാട് എക്സ് പാൽ സ്കിൻ ക്ലിനികിൽ ജി എസ് ടി പരിശോധന. വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ 50 ലക്ഷം രൂപ പിഴയായി ഇടാക്കി. ജി എസ് ടി ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിഴ ഈടാക്കിയത്. കോട്ടയം കുറവിലങ്ങാട് സ്വദേശി ഡോ. എക്സൺ മാത്യുവിൻ്റെ ഉടമസ്ഥതയിലുള്ള എക്സ്പാൽ സ്കിൻ ക്ലിനിക്കിന് എതിരെയാണ് നടപടി. ബുധനാഴ്ച നടന്ന റെയ്ഡിൽ കോടികളുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇദേഹത്തിൻ്റെ വീട്ടിലും സ്ഥാപനത്തിലും ഒരേ സമയം ആയിരുന്നു റെയ്ഡ്. റെയ്ഡിൽ നികുതി വെട്ടിപ്പിൻ്റെ നിരവധി രേഖകകൾ പിടിച്ചെടുത്തു. സൗന്ദര്യ വർധിത ട്രീറ്റ്മെന്റ്, ലേസർ, പീൽ, തുടങ്ങിയ ട്രീറ്റ്മെന്റ് ചെയ്യുന്നതിന് ഉപഭോക്താക്കളിൽ നിന്നും നികുതി തുക ഈടാക്കുകയും ഈ തുക ജി എസ് ടി ആയി അടയ്ക്കാതെ കോടികളുടെ വെട്ടിപ്പ് നടത്തിയതായാണ് വ്യക്തം ആകുന്നത്. ആറു മാസത്തോളം ഈ സ്ഥാപനത്തിൻ്റെ ഇടപാടുകൾ നിരീക്ഷിച്ച ശേഷമാണ് ഇപ്പോൾ തട്ടിപ്പ് കണ്ടെത്തിയത്. വ്യാപക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ആദ്യ ഘട്ടത്തിൽ ഇതിൽ 50 ലക്ഷം രൂപ ഫൈൻ ആയി അടപ്പിച്ചിട്ടുണ്ട്. ക്ലിനികിൽ നിന്നും വീട്ടിൽ നിന്നും പിടിക്കപ്പെട്ട മറ്റു രേഖകൾ പരിശോധിച്ച് കൂടുതൽ വെട്ടിപ്പ് വ്യക്തമായാൽ കൂടുതൽ തുക പിഴ ആയി അടയ്ക്കേണ്ടി വരും. കോടികൾ ആണ് ഇയാൾ സർക്കാരിലേക്ക് അടക്കാതെ വെട്ടിപ്പു നടത്തിയത് എന്നു കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ നടപടികളിലേക്ക് ജിഎസ്ടി ഡിപ്പാർട്ട്മെൻറ് കടക്കും എന്നാണ് ലഭിക്കുന്ന സൂചന.