‘ഡിങ്കനെ’ വരച്ച കാർട്ടൂണിസ്റ്റ് വിടവാങ്ങി; മുട്ടമ്പലം സ്വദേശിയായ കാർട്ടൂണിസ്റ്റ് മരിച്ചത് ട്രെയിൻ തട്ടി

കോട്ടയം: ഡിങ്കൻ അടക്കമുള്ള കഥാപാത്രങ്ങൾക്ക് രൂപം നൽകിയ കാർട്ടൂണിസ്റ്റ് വിടവാങ്ങി. മുട്ടമ്പലം റെയിൽവേ ട്രാക്കിനു സമീപം ട്രെയിൻ തട്ടിയാണ് ഇദ്ദേഹത്തിന്റെ മരണം. കളക്ടറേറ്റ് വാർഡ് മുട്ടമ്പലം പുതുപ്പറമ്പിൽ പി.ഡി അജികുമാറാ(57)ണ് മരിച്ചത്. ബാലമംഗളം അടക്കമുള്ള കുട്ടികളുടെ പുസ്തകങ്ങളിൽ ഡിങ്കൻ അടക്കമുള്ള കഥാപാത്രങ്ങൾ വരച്ചിരുന്ന കാർട്ടൂണിസ്റ്റാണ് അജികുമാർ. നിലവിൽ ഇദ്ദേഹം ലേബർ ഇന്ത്യ സ്ഥാപനങ്ങളിലെ കാർട്ടൂണിസ്റ്റാണ്. തിങ്കളാഴ്ച രാവിലെ മുട്ടമ്പലം റെയിൽവേ ട്രാക്കിനു സമീപം ട്രെയിൻ തട്ടിയ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, ഇതുവഴി കടന്നു പോയ ട്രെയിനിന്റെ ലോക്കോപൈലറ്റാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം കോട്ടയം ഈസ്റ്റ് പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംസ്‌കാരം പിന്നീട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.