കോട്ടയം : കുമാരനല്ലൂർ മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അതിലൂടെ ഒഴുകിവരുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. നാട്ടുകാരാണ് മൃതദേഹം ഒഴുകിവരുന്നത് കണ്ടെത്തിയത്. തുടർന്ന് വിവരം ഗാന്ധിനഗർ പോലീസിലും അഗ്നി രക്ഷാ സേനാ സംഘത്തിലും അറിയിച്ചു. തുടർന്ന് പോലീസും അഗ്നി രക്ഷാ സേനാ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം കരയ്ക്ക് എത്തിച്ചു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Advertisements