പാലിയേറ്റീവ് രോഗികളെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വം : ജോസ് കെ. മണി എം.പി.

കാഞ്ഞിരപ്പളളി : കേരളത്തിൽ ആരോഗ്യ മേഖല കൈവരിച്ച പുരോഗതി ജനങ്ങളുടെ ആയുർദൈർഘ്യം ഉയരു          ന്നതിന് ഇടയാക്കിയെന്നും ഇതോടെ പാലിയേറ്റീവ് പരിചരണപ്രവർത്തകരുടെ ഉത്തരവാദിത്വം വർദ്ധിച്ചതായും ജോസ്. കെ. മാണി എം.പി. അഭിപ്രായപ്പെട്ടു. പാലിയേറ്റീവ് രോഗികളോട് കരുണ കാണിക്കുവാനും അവരെ സംരക്ഷിക്കുവാനും പൊതുസമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സെക്കൻ്ററി പാലിയേറ്റീവ് വിഭാഗത്തിന് ജോസ്.കെ മാണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ബൊലേറൊ വാഹനത്തിൻ്റെ താക്കോൽ സമർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Advertisements

ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി , വൈസ് പ്രസിഡൻ്റ് ഗീത എസ്. പിള്ള, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, ലതാ ഉണ്ണികൃഷ്ണൻ, വാർഡ് അംഗം ആൻ്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു, ആർ.എം.ഒ ഡോ. ബിനു ജോൺ, ആശുപത്രി വികസന സമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിവർ പ്രസംഗിച്ചു.

Hot Topics

Related Articles