എൻ്റെ അപ്പയെ വീണ്ടും അനുകരിക്കണം : ഉമ്മൻ ചാണ്ടിയെ അനുകരിക്കരിക്കില്ലന്ന പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയം നസീറിനെ കണ്ട് ചാണ്ടി ഉമ്മൻ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശബ്ദം മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ. കോട്ടയത്ത് വച്ച്‌ നടന്ന ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന സിനിമയുടെ സ്വിച്ചോണ്‍ കർമത്തിനിടെ ചാണ്ടി ഉമ്മൻ നസീറിനോട് തന്റെ പിതാവിന്റെ ശബ്ദം അനുകരിക്കാൻ ഒരിക്കല്‍ക്കൂടി ആവശ്യപ്പെട്ടു.”കുറച്ചു നാള്‍ മുമ്ബ് നസീർ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ എൻ്റെ ശ്രദ്ധയില്‍ വരുന്നത്. ഞാനിനി ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കില്ലായെന്നായിരുന്നു നസീറിൻ്റെ പ്രതികരണം. അതിനു ശേഷം നസീറിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്. എൻ്റെ അപ്പയെ ഇനിയും നിങ്ങള്‍ അനുകരിക്കണം. അഭ്യർത്ഥനയാണ്. മനുഷ്യ മനസില്‍ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് എൻ്റെ അപ്പ. അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണ്,” എന്ന് ചാണ്ടി ഉമ്മൻ.

Advertisements

നസീറിനെ ചേർത്തു നിർത്തിയാണ് ചാണ്ടി ഉമ്മൻ ഇതു സൂചിപ്പിച്ചത്. നീണ്ട കരഘോഷത്തോടെയാണ് ചാണ്ടി ഉമ്മൻ്റെ ഈ അഭ്യർത്ഥനയെ അവിടെക്കൂടിയവർ സ്വാഗതം ചെയ്തത്.”ഇവിടെ തുടങ്ങുന്ന ഏതു കാര്യവും വിജയമാകും. ഞാൻ പോലും…” എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസ നേർന്നപ്പോഴും, നീണ്ട ചിരിയും, കരഘോഷവും ഉയർന്നു. തങ്ങളുടെ നാട്ടില്‍ ചിത്രീകരണത്തിനെത്തിയ അണിയറ പ്രവർത്തകർക്ക് ഏറെ വിജയാശംസകള്‍ നേർന്നാണ് നേതാക്കള്‍ മടങ്ങിയത്. ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളുടെ രസാകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ആരാണ് ലക്ഷ്യം നേടുക എന്നതാണ് ചിത്രം നല്‍കുന്ന ഉത്തരം. ബിബിൻ ജോർജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.റൊമാൻ്റിക്ക് കോമഡി ത്രില്ലർ ജോണറിലാണ് ചിത്രത്തിൻ്റെ അവതരണം.ഷൈൻ ടോം ചാക്കോയും, ലാലു അലക്സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യപ്രഭയാണ് നായിക. നീല്‍ സിനിമാസ്സൂ ആൻഡ് സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറില്‍ മനോജ് കുമാർ, കെ.പി., ഷാജി കെ. ജോർജ്, ഷിജു കെ. ടോം എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.കോ- പ്രൊഡ്യൂസേർസ്: ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടില്‍, സഞ്ജു നെടുംകുന്നേല്‍.അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, അജയ് വാസുദേവ്, മധു പുന്നപ്ര, കലാഭവൻ റഹ്മാൻ, ഷാജി കെ. ജോർജ്, ജീമോൻ ജോർജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേല്‍, ദിലീപ് റഹ്മാൻ, ഷാജു എബ്രഹാം, തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായർ, ലേഖാ നായർ, ജയ, ബേബി ഇശല്‍, മാസ്റ്റർ നവനീത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.രചന- രാഹുല്‍ കല്യാണ്‍, ഗാനങ്ങള്‍ – വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കല്‍, സംഗീതം -സ്റ്റില്‍ജു അർജുൻ, ഛായാഗ്രഹണം – മെല്‍വിൻ കുരിശിങ്കല്‍, കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി, കോസ്റ്റിയൂം ഡിസൈൻ – ബ്യൂസി ബേബി ജോണ്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ, പ്രൊജക്റ്റ് ഡിസൈൻ- അനുക്കുട്ടൻ ഏറ്റുമാന്നൂർ, പ്രൊഡക്ഷൻ മാനേജർ – അനീഷ് തിരുവഞ്ചൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കണ്‍ട്രോളർ – ദിലീപ് ചാമക്കാല.കോട്ടയം, ഏറ്റുമാന്നൂർ, കിടങ്ങൂർ, തിരുവഞ്ചൂർ ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റില്‍സ് – വിഷ്ണു ആമി.

Hot Topics

Related Articles