കോട്ടയം ചങ്ങനാശേരിയിൽ വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു : മരിച്ചത് കോട്ടയം എആര്‍ ക്യാമ്ബ് ഡോഗ് സ്‌ക്വാഡ് എസ്‌ഐയുടെ ഭാര്യ

ചങ്ങനാശ്ശേരി : കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്‍റണിയുടെ ഭാര്യ (കോട്ടയം എആര്‍ ക്യാമ്ബ് ഡോഗ് സ്‌ക്വാഡ് എസ്‌ഐ) ഭാര്യ ബ്രിജി വര്‍ഗീസ് (45) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 4.45ന് സ്‌കൂട്ടറില്‍ ചെത്തിപ്പുഴ പള്ളിയിലേക്ക് പോകുന്ന വഴി കൂരിശൂംമൂട് പുന്നശേരി ബേക്കറിക്കു സമീപത്തുവച്ചാണ് അപകടം. പാല്‍ കയറ്റിവന്ന വാന്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടറിനു മുകളിലേക്ക് മറിയുകയായിരുന്നു.

Advertisements

വാനിന്‍റെ അടിയില്‍പ്പെട്ടു ഗുരുതരമായി പരിക്കേറ്റ ബ്രിജിയെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയോടെ മരിച്ചു. പരേത ചങ്ങനാശേരിയില്‍ ആധാരം എഴുത്ത് ഓഫീസ് ജീവനക്കാരിയും പുന്നമട ഇത്തിക്കായിപ്പുറം കുടുംബാംഗവുമാണ്. മക്കള്‍: അഡോണ്‍, ആഗ്‌നസ്. സംസ്‌കാരം പിന്നീട്.

Hot Topics

Related Articles