കോട്ടയത്ത് ചതയ ദിനത്തിൽ അനധികൃത മദ്യവിൽപ്പന : ആർപ്പൂക്കര സ്വദേശിയായ ആൾ എക്സൈസ് പിടിയിൽ

കോട്ടയം . ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ വ്യാപക വിൽപന നടത്തിയതിന് ആർപ്പൂക്കര വില്ലൂന്നി തോട്ടത്തിൽ വീട്ടിൽ സാജൻ . ടി .കെ (57) യെ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ ആനന്ദ രാജ് . ബി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും അഞ്ചര ലിറ്റർ അനധികൃത മദ്യവും, മദ്യം വിറ്റ വകയിൽ 650 രൂപയും  പിടിച്ചെടുത്തു . ഇയാൾ കുറെ നാളുകളായി ആർ പൂക്കര, വില്ലൂന്നി , പനമ്പാലം കേന്ദ്രീകരിച്ച്  മദ്യവില്പന നടത്തുന്നതായി പരാതി ഉയർന്നിരുന്നു. 

Advertisements

തുടർന്ന് എക്സൈസ് പട്രോളിംഗും , പരിശോധനയും ഈ മേഖലയിൽ ശക്തമാക്കിയിരിരുന്നു. മദ്യശാലകൾ പ്രവർത്തിക്കാത്ത സമയങ്ങളിൽ വീട്ടിലെത്തുന്നവർക്കും , വെളുപ്പിന് മദ്യം കഴിക്കുന്ന ശീലമുള്ളവർക്കും ഇയാൾ വൻ തോതിൽ മദ്യമെത്തിച്ച് കൊടുക്കുമായിരുന്നു. ജില്ലയിലെ വിവിധ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യം വീട്ടിൽ  സൂക്ഷിച്ച ശേഷമാണ് വില്പന തകൃതിയാക്കിയിരുന്നത്.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡ്രൈ ഡേ ദിവസങ്ങളിൽ അനധികൃതമായിമദ്യം വിറ്റ് കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ പണമുണ്ടാക്കുകയായിരുന്നു . ഓണത്തിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിലായിരുന്നു ഇയാൾ പിടിയിലായത് . റെയ്ഡിൽ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീ വ് ഓഫീസർമാരായആനന്ദ രാജ് . ബി , ബാലചന്ദ്രൻ . ബി, സിവിൽ എക്സൈസ് ഓഫീസർ ശ്രീകാന്ത് ടി എം, ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles