കോട്ടയം: ചുങ്കം പാലത്തിൽ നിന്നും ഒരാൾ ആറ്റിൽ ചാടി. തിങ്കളാഴ്ച വൈകിട്ട് 3.15 ഓടെയാണ് ചുങ്കം പാലത്തിൽ നിന്നും പുരുഷൻ ആറ്റിൽ ചാടിയത്. നാട്ടുകാർ നോക്കി നിൽക്കെയാണ് ഇയാൾ ആറ്റിലേയ്ക്ക് ചാടിയത്. ഇവിടെയുണ്ടായിരുന്ന കട ഉമടകൾ അടക്കമുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്, നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയത്തു നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘവും, കോട്ടയം വെസ്റ്റ് പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
Advertisements