കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിൽ ഒന്നര പതിറ്റാണ്ടിന് ശേഷം സി പി എം പ്രസിഡന്റ്. കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നുള്ള കെ.വി ബിന്ദുവാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ രാധാ വി.നായരാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്.
എൽ ഡി എഫ് ധാരണ പ്രകാരം കേരളാ കോൺഗ്രസ് എം അംഗം നിർമ്മല ജിമ്മി രാജി വെച്ച ഒഴിവിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കും.സിപിഐയിലെ ശുഭേഷ് സുധാകരൻ ആണ് ഇടതു സ്ഥാനാർഥി. 22 അംഗ ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫ് 14 , യു.ഡി.എഫ് എഴ് ,ജനപക്ഷം ഒന്ന് എന്നിനെയാണ് കക്ഷി നില. ജനപക്ഷ അംഗം ഷോൺ ജോർജ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടതുമുന്നണി ധാരണപ്രകാരം അടുത്ത രണ്ടുവർഷത്തേക്കാണ് സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനവും സിപിഐ ക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കുക. അവസാന ഒരുവർഷം സിപിഐക്ക് ആണ് പ്രസിഡന്റ് സ്ഥാനം. 2008 ൽ കെ.പി സുഗുണൻ പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് ജില്ലാ പഞ്ചായത്തിൽ സി പി എമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്.