കോട്ടയം : കോട്ടയം ആർ ടി ഒ എൻഫോഴ്സ്മെൻ്റ് എ എം വി ഐ യെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിയായ എസ് ഗണേഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ വീടിനു സമീപത്താണ് കാറിനുള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി കാര്യത്താസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Advertisements