വന്യജീവി ആക്രമണത്തിൽ നിന്ന് മനുഷ്യജീവന് സംരക്ഷണം നൽകണം; സർക്കാരും വനoവകുപ്പും അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി : മലയോര മേഖല ആയ മുണ്ടക്കയം ചെന്നാപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും വനം വകുപ്പും, സർക്കാരും അനങ്ങാപാറ നയംതുടരുകയാണന്ന് എസ്.ഡി.പി.ഐ. സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം പ്രസ്താനവനയിൽ പറഞ്ഞു.

Advertisements

കാട്ടാന ആക്രമണ സംഭവത്തിന്ശേഷവും വീണ്ടും ആനകാട് ഇറങ്ങിയത് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഭീതിമൂലം ഇത് വഴി വന്നുകൊണ്ടിരുന്ന യാത്ര ബസുകൾക്ക് പോകാൻ സാധ്യമാകതെ ട്രിപ്പുകൾ മുടങ്ങിയിരിക്കുകയാണ്.ഇവിടെ മരണപ്പെട്ട കുടുമ്പത്തിൻ്റെ സംരക്ഷണം അടിയന്തിരമായി സർക്കാർ സമയബന്ധിതമായി ഏറ്റെടുക്കുകയും നിർദ്ധന കുടുംബത്തിൽരണ്ട് മക്കളാണ് ഏകമകൾ ജന്മനാ കേൾവിശേഷിയോ സംസാരശേഷിയോ ഇല്ല. പള്ളിക്കത്തോട് ഗവ: ഐടിഐ വിദ്യാർഥിനികുടിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1972ലെ വന്യജീവി നിയമം പരിഷ്ക്കരിക്കണമെന്നും നിയമങ്ങൾ മനുഷ്യർക്ക് വേണ്ടി ആകണമെന്നും 1972 മുതൽ 7 ഭേദഗതികൾ നടന്നിട്ടുള്ളതും അതെല്ലാം മനിഷ്യർക്ക് വേണ്ടി അല്ല മറിച്ച് വന്യജീവിക്കൾക്ക് വേണ്ടി ആയിരുന്നു എന്നും ജീവൻ നഷ്ടപ്പെട്ട ശേഷവും ബന്ധപ്പെട്ടവർ തുടരുന്ന നിസംഗതാ മനോഭാവം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ തുടർസമരപരിപാടികൾക്ക് എസ്.ഡി.പി. ഐ. നേതൃതം നൽകുമെന്നും അദ്ദേഹം കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മ സോഫിയയുടെ വീട് സന്ദർശനത്തിന് ശേഷം വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട സോഫിയയുടെ വീട് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം,കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി നിഷാദ് ഇടക്കുന്നം, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റെഷീദ് മുക്കാലി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശിഹാബ് എരുമേലി, പറത്തോട് ഗ്രാമ പഞ്ചായത്ത് അംഗം കെ.യു അലിയാർ, മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ നിസാർ, അലി മുണ്ടക്കയം, ഷെഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles