കോട്ടയം: ഈരാറ്റുപേട്ടയിൽ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ഈലക്കയത്ത് രാവിലെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് എതിർവശത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന അഭിജിത്ത് ഉറങ്ങിപ്പോയതാകാം എന്നാണ് നിഗമനം. ഈരാറ്റുപേട്ട പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Advertisements