ഇരുമാപ്രാമറ്റം: എം ഡി സി എം എസ് ഹൈസ്കൂൾ ഇരുമാപ്രാമറ്റത്ത് പ്രവേശനോത്സവവും ആധുനിക ടോയ്ലറ്റ് ഉദ്ഘാടനവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ: മാക്സിൻ ജോണിന്റെ അധ്യക്ഷതയിൽ റിട്ട. റവറന്റ് വി എസ് ഫ്രാൻസിസ് തിരുമേനി നിർവഹിച്ചു. ടോയ്ലറ്റ് സമുച്ചയ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ ജെറ്റൊ ജോസ് നിർവഹിച്ചു.




പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് മുഖ്യ പ്രഭാഷണവും ലയൺസ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും നടത്തി. അനുരാഗ് പാണ്ടിക്കാട്ട്, റവ പി സി മാത്തുക്കുട്ടി, സണ്ണി മാത്യു, ഡെൻസി ബിജു, ടി ജെ ബെഞ്ചമിൻ, ജഗ്ഗു സാം, പ്രൊഫ: റോയ് തോമസ്, മനോജ് ബഞ്ചമിൻ, മനോജ് മാത്യു പരവരാകത്ത്, മനേഷ് കല്ലറക്കൽ, എച്ച് എം ഇൻ ചാർജ് സൂസൻ വി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. അരുവിത്തുറ ലയൺസ് ക്ലബ് സ്പോൺസർ ചെയ്ത ബാഗ്, കുട, സൈക്കിൾ, വായനക്കായി ഒരു വർഷത്തേക്കുള്ള മംഗളം ദിനപത്രം, നോട്ട് ബുക്കുകൾ, മധുരപലഹാരങ്ങൾ എന്നിവയും വിതരണം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലയൺ മെമ്പർമാരായ റ്റിറ്റോ തെക്കേൽ, അരുൺ കുളംപള്ളി, സ്റ്റാൻലി തട്ടാപറമ്പിൽ, മാത്യു വെള്ളാപ്പാണിയിൽ, ജോസഫ് ചാക്കോ, ദീപമോൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.