വൈക്കം പള്ളിപ്രത്തുശേരി സെന്റ് ലൂയിസ് യു പി സ്‌കൂളിൽ പ്രവേശനോത്സവം ടി വിപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷാജി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഉദയകുമാർ അധ്യക്ഷത വഹിച്ചു. പൂർവവിദ്യാർഥി ഡീക്കൻ ജിബിൻജോയി മുക്കുടിക്കൽതറ അക്ഷരദീപം തെളിച്ചു. നവാഗതർക്ക് വാർഡ് മെമ്പർ സെബാസ്റ്റ്യൻ ആന്റണി സമ്മാനങ്ങൾ നൽകി. പഠനോപകരണ വിതരണംപള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോർജ് ജോസഫ് നിർവഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ബൈജുമോൻജോസഫ്, സീനിയർ അസിസ്റ്റന്റ് സ്റ്റെല്ലജോസഫ്,പിടിഎ വൈസ് പ്രസിഡന്റ് കെ.കണ്ണൻ ,സ്റ്റാഫ് സെക്രട്ടറി ജിസ് എം. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു
Advertisements


