കോട്ടയം : പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് അപകടം. വാഹനത്തിനടിയിൽപ്പെട്ട ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിക്കപ്പ് ഉയർത്തിയാണ് പുറത്തെടുത്തത്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയായ ആമീൻ ആണ് പരിക്കേറ്റത്.അദ്ദേഹത്തെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.30 ഓടെയായിരുന്നു അപകടം.
Advertisements