കോട്ടയം : നാളികേരത്തിന്റെ വില കുതിച്ചുയരുപോയു൦ കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ തെങ്ങ് കൃഷി ചെയ്യുന്നവരെ കൃഷി വകുപ്പ് തിരിഞ്ഞു നോക്കുന്നില്ല എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു ആർപ്പൂക്കര പഞ്ചായത്തിലെ ചേക്ക എന്ന സ്ഥലം തെങ്ങ് കൃഷിക്ക് പതിറ്റാണ്ടുകളായി പ്രശസ്തമാണ് ഇവിടുത്തെ തെങ്ങിൻ കള്ള് മധ്യ കേരളത്തിൽ വ്യാപകമായി വിൽപ്പന നടത്തിയിരുന്നു ചേക്കകള്ളിന് ആവശൃക്കാർ എറെ ആയിരുന്നു എന്നാൽ ഇന്ന് ചേക്കയുടെ അവസ്ഥ മാറിയിരിക്കുന്നു ഇവിടുത്തെ തെങ്ങു കൃഷി ഇല്ലാതായികോണ്ടിരിക്കുന്നു കൃഷി വകുപ്പിന്റെ ഗവേഷണ വിഭാഗത്തിന്റെ മൂക്കിനു തായെയാണ് ഇത് നടന്നത് ഏന്നിട്ടു൦ രക്ഷ ഇല്ല കപ്പ വൃക്ഷമായ തെങ്ങിന്റെ ആയുസ് പഴമക്കാർ പറഞ്ഞിരുന്നത് നൂറു വർഷമാണ് എന്നാൽ ഇന്ന് 25 വർഷമാകുപോയേക്കു൦ തെങ്ങുകൾക്ക് രോഗം ബാധിക്കുന്നു ചെല്ലീശല്ലൃ൦ തുടങ്ങി വേരുചീയൽ കൂപുവാട്ട൦ ഇലകരിച്ചിൽ വെള്ളയ്ക്കപൊയിയൽ തുടങ്ങി നീണ്ടുപോകുന്നു.
കഴിഞ്ഞ 20 കൊല്ലത്തിനുള്ളിൽ പുതുതായി തെങ്ങു കൃഷിയിലേക്ക് ഇറങ്ങിയതിൽ90%കർഷകരു൦ പരാജയപെട്ടിരിക്കുകയാണ് തെങ്ങു൦ തൈ വിൽക്കാൻ കാണിക്കുന്ന ആവേശം കൃഷി സുരക്ഷിക്കാൻ കൃഷി വകുപ്പ് കാണിക്കുന്നില്ല തെങ്ങുകൃഷി വ്യാപിക്കാൻ വിവിധ പദ്ധതികളിലായി വകുപ്പ് മുടക്കിയത് കോടികളാണ് ഇവിടെയാണ് മണ്ടപോയ തെങ്ങുകൾ തലകുനിച്ചു നിൽക്കുന്നത് കൃഷി വകുപ്പ് തെങ്ങുകർഷകരോട് ഈ അവഗണന തുടർന്നാൽ ശക്തമായ സമര പരിപാടികൾ സ൦ഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കർഷകർ.