കോട്ടയം : നാഗമ്പടം മൈതാനത്ത് നടക്കുന്ന റൗണ്ട് ടേബിൾ 121 ൻ്റെ ഭക്ഷ്യമേള ഏറ്റെടുത്ത് കുടുംബങ്ങൾ. കുട്ടികളും കുടുംബങ്ങളും കൂട്ടത്തോടെ മേളയിലേയ്ക്ക് എത്തിയതോടെ വൈകുന്നേരങ്ങൾ രുചിയുടെ മേളമായി മാറി. ഇനി രണ്ട് ദിവസം കൂടിയാണ് രുചി വൈവിദ്ധ്യങ്ങൾ ആസ്വദിക്കാൻ അവശേഷിക്കുന്നത്. നാടൻ വിഭങ്ങൾ മുതൽ വിവിധ വ്യത്യസ്ത രുചികൾ വരെ മേളയിൽ ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി 20 ഫുഡ് സ്റ്റാളുകാണ് ഒരുക്കിയിരിക്കുന്നത്. ചിക്കൻ്റെ വിവിധ വെറ്റൈറ്റി വിഭവങ്ങൾക്കാണ് മേളയിൽ തിരക്കേറുന്നത്. ഇത് കൂടാതെ ലഘു ഭക്ഷണങ്ങളുടെയും ജ്യൂസുകളുടെയും വലിയ ശേഖരവും മേയിൽ ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി ബുക്ക് സ്റ്റാളിൽ വിവിധ പുസ്തകങളും ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ വാഹന ഷോറൂമുകൾ വിവിധ വാഹനങ്ങളുടെ പ്രദർശനവും ടെസ്റ്റ് ഡ്രൈവും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ വി ഐ പ്രദർശനം കാണാൻ കുട്ടികളുടെ നീണ്ട നിരയും ഉണ്ട്. ഞായറാഴ്ച വരെയാണ് മേള നടക്കുന്നത്. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ. ശശി തരൂർ എം പി പങ്കെടുക്കും. എല്ലാ ദിവസവും വൈകിട്ട് ആറ് മുതൽ മേളയിൽ ഡി ജെ അടക്കമുള്ള കലാപരിപാടികളും അരങ്ങേറും.
കുടുംബങ്ങൾ ആഘോഷമാക്കി ഭക്ഷ്യമേള : കോട്ടയത്തെ രുചി ആഘോഷം രണ്ട് ദിവസം കൂടി : സമാപന ദിവസം ഡോ. ശശി തരൂർ എം പി കോട്ടയത്ത് എത്തും
