കോട്ടയം: കോട്ടയത്തിന്റെ രുചിപ്പൂരത്തിന്റെ ആഘോഷ രാവുകൾക്ക് ഇന്ന് സമാപനം. കോട്ടയം നഗരത്തിലെ രുചി വൈവിദ്ധ്യങ്ങൾ ആസ്വദിക്കാനുള്ള അവസാന അവസരമാണ് ഇന്ന്. തനി നാടൻ വിഭവങ്ങൾ മുതൽ രാജ്യാന്തര ഭക്ഷ്യ വിഭവങ്ങൾ വരെ മേളയിൽ ഒരുക്കിയിട്ടുണ്ട്. മൂന്നര പതിറ്റാണ്ടോളമായി കോട്ടയത്തിന് പുതിയ രുചികളെ പരിചയപ്പെടുത്തുന്ന റൗണ്ട് ടേബിൾ 121 ആണ് ഇക്കുറിയും ഭക്ഷ്യമേളയെ കോട്ടയത്ത് എത്തിച്ചത്. 20 ഫുഡ് സ്റ്റാളുകളാണ് ഇക്കുറി നാഗമ്പടം മൈതാനത്ത് നടക്കുന്ന ഭക്ഷ്യമേളയിലുള്ളത്. ഒരാഴ്ചയോളമായി കോട്ടയം നഗരത്തിൽ നടക്കുന്ന മേളയെ ആവേശത്തോടെയാണ് നഗരവാസികൾ സ്വീകരിച്ചിരിക്കുന്നത്. കെ ഫേ ടമറിനാടിൻ്റെ ബാർബി ക്യു , ഫ്രൈഡ് ചിക്കൻ , അൽഫാം , ബാർബി ക്യു വിങ്ങ്സ് , മോമോസ് , മസാല ഷവർമ്മ എന്നിവയാണ് ഈ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. പിടിയും വറുത്തരച്ച കോഴിയും , പിടിയും താറാവ് മപ്പാസും , ബ്രഡും ബീഫ് സ്റ്റൂവും അടക്കമുള്ളവ ഒരുക്കി കാർവാനും രുചി ആസ്വാദകരെ ക്ഷണിക്കുന്നുണ്ട്. അങ്കിൾ ജോൺസിൻ്റെ ഐസ്ക്രീം സ്റ്റാളും , കോ & കോയുടെ വിവിധ പാനീ പൂരികളും വിവിധ വിഭവങ്ങളും മേളയിൽ സജീവമാണ്. ലഘു ഭക്ഷണങ്ങളുടെയും ജ്യൂസുകളുടെയും വലിയ ശേഖരവും മേയിൽ ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി ബുക്ക് സ്റ്റാളിൽ വിവിധ പുസ്തകങളും ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ വാഹന ഷോറൂമുകൾ വിവിധ വാഹനങ്ങളുടെ പ്രദർശനവും ടെസ്റ്റ് ഡ്രൈവും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ വി ഐ പ്രദർശനം കാണാൻ കുട്ടികളുടെ നീണ്ട നിരയും ഉണ്ട്. എല്ലാ ദിവസവും വൈകിട്ട് ആറ് മുതൽ മേളയിൽ ഡി ജെ അടക്കമുള്ള കലാപരിപാടികളും അരങ്ങേറും. ഇന്ന് ഭക്ഷ്യ മേള സമാപിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ശശി തരൂർ എം.പി പങ്കെടുക്കും. മികച്ച സ്റ്റാളുകൾക്ക് അടക്കം എം.പി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വൈകിട്ട് നാലര മുതൽ രാത്രി 11 വരെയാണ് മേള നടക്കുക.