കോട്ടയം : ലോകത്തിൽ ഏറ്റവും അധികം ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞ വ്യക്തിയായിരുന്നു ഗാന്ധിജി എന്നും ഗാന്ധിജിയുടെ ദർശനവും സന്ദേശവും ചിന്താഗതികളും ലോകം ഉള്ളടത്തോളം കാലം നിലനിൽക്കുമെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുവാനും വാർഡ് തലത്തിൽ കോൺഗ്രസിന്റെ സംഘടന അടിത്തറ കൂടുതൽ വിപുലീകരിക്കുന്നതിനുമായി ഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30 മുതൽ വാർഡ് കുടുംബസംഗമങ്ങൾ കെപിസിസിയുടെ നിർദ്ദേശപ്രകാരം നടത്തപ്പെടുകയാണ്.
കുടുംബ സംഗമത്തിന്റെ അയ്മനം മണ്ഡലം തല ഉദ്ഘാടനം കോൺഗ്രസ് രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്മനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒളശ്ശ ആന്റണി അധ്യക്ഷനായിരുന്നു. അഡ്വ ജി ഗോപകുമാർ, ജോബിൻ ജേക്കബ്, സോബിൻ തെക്കേടം,എം പി ദേവപ്രസാദ്, ബിജു മാന്തറ്റിൽ, ബിജു ജേക്കബ്,സക്കീർ ചങ്ങമ്പള്ളി, ലാവണ്യ ഷിജു, ലിബിൻ കെ ആന്റണി,ശശാങ്കൻ തോട്ടിൽ,ബിജു വാസു,സണ്ണി കളമ്പുകാട്ടുശ്ശേരി, കെ വി തങ്കച്ചൻ,പി സി ഇട്ടി, രാജീവ് പരിപ്പ്, അംബിക പവിത്രൻ, സുമ പ്രകാശ്,കെ പി ചെല്ലപ്പൻ, സലി മുട്ടത്തുശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. മുൻകാല കോൺഗ്രസ് നേതാക്കളെ അനുസ്മരിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.