ഓണ സദ്യ ഓർഡർ ചെയ്തിട്ട് കിട്ടിയില്ല : നാട്ടകം കരിമ്പിൻ ടേസ്റ്റ് ലാൻഡ് ഷാപ്പിലും എസ് എച്ച് മൗണ്ട് ശ്രീ ആനന്ദ ഭവൻസ് ഹോട്ടലിലും സംഘർഷം : ഹോട്ടലിൻ്റെ ചില്ല് തല്ലിത്തകർത്തു : പ്രദേശത്ത് വൻ സംഘർഷാവസ്ഥ 

കോട്ടയം : ഓർഡർ ചെയ്ത ഓണ സദ്യ കിട്ടിയില്ലന്നാരോപിച്ച് കോട്ടയം നഗരത്തിൽ രണ്ട് ഹോട്ടലുകൾക്ക് മുന്നിൽ സംഘർഷം. കോട്ടയം നാട്ടകം കരിമ്പിൻ ടേസ്റ്റ് ലാൻഡിനും , എസ് എച്ച് മൗണ്ട് ശ്രീ ആനന്ദ ഭവൻ ഹോട്ടലിന് മുന്നിലുമാണ് സംഘർഷം ഉണ്ടായത്. ഓണസദ്യ ലഭിക്കാതെ വന്നതോടെ ശ്രീ ആനന്ദ ഭവൻ ഹോട്ടലിൻ്റെ ചില്ല് സംഘർഷത്തിൽ തകർന്നു. പ്രതിഷേധത്തെ തുടർന്ന് പൊലീസും സ്ഥലത്ത് എത്തി. കോട്ടയം നാട്ടകം കരിമ്പിൻ ടേസ്റ്റ് ലാൻഡിൽ മുൻ കൂട്ടി ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകിയാണ് പ്രശ്നം പരിഹരിച്ചത്. 

Advertisements

തിരുവോണ ദിവസം ഓണ സദ്യയ്ക്കായി മുൻ കൂട്ടി ബുക്ക് ചെയ്തവർക്കാണ് സദ്യ സമയത്ത് ലഭിക്കാതെ വന്നത്. 12 മണിക്ക് എത്തിയവർക്ക് പോലും രണ്ട് മണിയായിട്ടും ഓണ സദ്യ ലഭിക്കാതെ വന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. നാട്ടകം കരിമ്പിൽ ടേസ്റ്റ് ലാൻഡ് ഷാപ്പിൽ അൻപതോളം പേരാണ് പ്രതിഷേധവുമായി എത്തിയത്. തങ്ങൾ മറ്റൊരാൾക്ക് ഓണ സദ്യയ്ക്ക് കരാർ നൽകിയതാണ് എന്നും ഇയാൾ നൽകിയില്ല എന്നുമാണ് കരിമ്പിൽ ടേസ്റ്റ് ലാൻഡ് അധികൃതരുടെ വാദം. ഇതോടെ പ്രതിഷേധം ശക്തമായി. ഒടുവിൽ പണം തിരികെ നൽകിയാണ് പ്രശ്നം പരിഹരിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ് എച്ച് മൗണ്ട് ശ്രീ ആനന്ദ ഭവൻ ഹോട്ടലിന് മുന്നിൽ ഓണ സദ്യ ഓർഡർ ചെയ്ത 30 ഓളം പേരാണ് കാത്ത് നിന്നത്. തിരുവോണ ദിവസം ആയിട്ടും സദ്യ ലഭിക്കാതെ വന്നതോടെ ചിലർ ഹോട്ടലിലെ ഓഫിസിൽ പ്രതിഷേധവുമായി എത്തി. ഓഫിസിനുള്ളിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ചില്ല് തകർന്നു. ഇതോടെ ഹോട്ടൽ അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി. ഹോട്ടലിലെ ക്യൂവും  നാട്ടുകാരുടെ പ്രതിഷേധവും സ്ഥലത്ത് തുടരുകയാണ്. 

Hot Topics

Related Articles