വൈക്കം: വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി. വൈക്കം കെ എൻ എൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭാസംഗമം യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് ചെയർമാൻ പി.വേണുഗോപാൽ അധ്യക്ഷതവഹിച്ചു. യോഗത്തിൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, എൻഡോവ്മെൻ്റുകൾ,നായർ സർവീസ് സൊസൈറ്റി നൽകുന്ന വിദ്യാഭ്യാസ ധനസഹായം എന്നിവ വിതരണം ചെയ്തു. കഴിഞ്ഞ വർഷം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കും വിവിധ മേഖലകളിൽ മികവ് തെളിയിച്ച സമുദായംഗങ്ങളായവരേയും അനുമോദിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, എൻ എസ് എസ് പ്രസിഡൻ്റ് സി.പി.നാരായണൻ നായർ, വനിതാ യൂണിയൻ പ്രസിഡൻ്റ് കെ.ജയലക്ഷ്മി, വനിത യൂണിയൻ സെക്രട്ടറി മീരമോഹൻദാസ്, ബാലസമാജം പ്രസിഡൻ്റ് എസ്. ശ്രീശാന്ത്, ബാലസമാജം സെക്രട്ടറി കൃഷ്ണ ശ്രീ എസ്.നായർ, യൂണിയൻ കമ്മറ്റി അംഗം എൻ. മധു തുടങ്ങിയവർ പ്രസംഗിച്ചു.