കോട്ടയം : വിഖ്യാത ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന്റെ 37- മത് ചരമ വാർഷിക ദിനത്തിൽ ജോണിന്റെ പ്രിയപ്പെട്ട നഗരമായ കോട്ടയത്ത്, അദ്ദേ ഹത്തിന്റെ കലാലയത്തിൽ “ജോൺ എബ്രഹാം സ്മൃതി “സംഘടിപ്പിക്കുന്നു. ജി. അരവിന്ദനും സി. എൻ. ശ്രീകണ്ഠൻ നായരും ജോൺ എബ്രഹാമും സി. ആർ. ഓമനകുട്ടനും രൂപം കൊടുത്ത “കോട്ടയം ഫിലിം സൊസൈറ്റി ” യാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും സി എം എസ് കോളേജിന്റെയും സഹകരണത്തോടെ ജോൺ ചിത്രങ്ങളുടെ ഏക ദിന ചലച്ചിത്ര മേള മെയ് 31ന് ഒരുക്കുന്നത്.ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നവീകരിച്ച പുതിയ പ്രിന്റുകളാണ് പ്രദർശിപ്പിക്കുന്നത്.
ജോൺ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള പ്രശസ്ത ചിത്രങ്ങളായ ” ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, അഗ്രഹാരത്തിലെ കഴുത,അമ്മ അറിയാൻ “എന്നിവയോടൊപ്പം ജോണിനു ദൃശ്യാഞ്ജലിയായി മാധ്യമ പ്രവർത്തകൻ പ്രേംചന്ദ് സംവിധാനം ചെയ്ത “ജോൺ ” എന്ന ചിത്രവും സി എം എസ് കോളേജ് തിയേറ്ററിൽ പ്രദർശിപ്പിക്കും. 31ന് രാവിലെ 10ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം നിർവഹിക്കും.സി. എം എസ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ്. സി. ജോഷ്വാ,ജോൺ എബ്രഹാമിന്റെ കുടുംബാംഗ ങ്ങൾ എന്നിവർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.വൈകുന്നേരം സമാപന ചടങ്ങിൽ സഹകരണ, രജിസ്ട്രേഷൻ മന്ത്രി വി. എൻ. വാസവൻ മുഖ്യതിഥി ആകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോൺ എബ്രഹാം സ്മൃതി
മെയ് 31ന്
രാവിലെ 10ന് ഉദ്‌ഘാടനം – തോമസ് ചാഴികാടൻ എം. പി
10.30ന് – ജോൺ ( ജോൺ എബ്രഹാം ദൃശ്യാഞ്ജലി )
2ന് – അഗ്രഹാരത്തിൽ കഴുത
4ന് – ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങൾ
6.30ന് – അമ്മ അറിയാൻ