കടുത്തുരുത്തി; ഓവര്‍ടേക്കിംഗിനിടെ എതിരെ വന്ന ബൈക്കിലിടിക്കാതിരിക്കാന്‍ കാറും കണ്ടെയ്‌നര്‍ ലോറിയും ബ്രേക്കിട്ടപ്പോല്‍ നിയന്ത്രണം വിട്ട് കണ്ടെയ്‌നര്‍ ലോറിയുടെ ക്യാമ്പിന്‍ മറിഞ്ഞ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റൂ. കണ്ടെയനര്‍ ലോറിയുടെ ക്യാമ്പിനും കാറും ബൈക്കും തകര്‍ന്നു. ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ വാഹനഗതാഗതം മണിക്കൂറുകളോളം തടസപെട്ടു. ലോറി ഡ്രൈവര്‍ തിരുവനന്തപുരം ചൂരക്കുഴി രാജാലാല്‍ (42), പൂഴിക്കോല്‍ മൂര്‍ക്കാട്ടില്‍ ആശിഷ് ഗോപി (31), പത്തനംതിട്ട പുഷ്പമംഗലം ടി.ആര്‍. അഖില്‍ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകൂന്നേരം 5.30 ഓടെ പട്ടാളമുക്കിലാണ് അപകടം. ഷിപ്പിയാര്‍ഡിലേക്കു ഇരുമ്പ് ബോക്‌സുകളുമായി പോവുകയായിരുന്ന കണ്ടെയനര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
കാര്‍ വളവില്‍ കണ്ടെയനര്‍ ലോറിയെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. എതിര്‍ദിശയില്‍ നിന്നുമെത്തിയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ ബ്രേക്കിട്ടു. കാറില്‍ ഇടിക്കാതിരിക്കാന്‍ കണ്ടെയനര്‍ ലോറിയും ബ്രേക്കിട്ടു. ഇതോടെ മെറ്റാലിക്ക് പല്ലറ്റുകള്‍ കെട്ടഴിഞ്ഞ് വീഴുകയായിരുന്നു.കണ്ടെയ്‌നര്‍ ലോറിയുടെ ക്യാമ്പിന്‍ ഭാഗം മറിഞ്ഞു പൂര്‍ണമായും തകര്‍ന്നു.