കുറുപ്പുന്തറ കല്ലറ റോഡ്ന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു: നവീകരിക്കുന്നത് സ്ഥിരം അപകടമുണ്ടാകുന്ന റോഡ്

കുറുപ്പുന്തറ : കല്ലറ റോഡ്ന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. കോടികൾ ചിലവഴിച്ച് ബിഎംബിസി നിലവാരത്തിൽ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ മോൻസ് ജോസഫ് പറഞ്ഞു.

Advertisements

ഗൂഗിൾ മാപ്പ് വഴിതെറ്റിക്കുന്ന ഈ റൂട്ടിലെ കുറുപ്പന്തറ കടവ് ഭാഗത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുമെന്നും, കടവ് ഭാഗത്ത് സ്ഥിരമായി ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനായി ജനങ്ങൾ മുന്നോട്ടുവെച്ച പുതിയ വഴി എന്ന ആശയം നടപ്പിലാക്കുവാൻ അധികൃതരുമായി ചർച്ച നടത്തുമെന്നും എംഎൽഎ പറഞ്ഞു. ബി എം ബി സി നിലവാരത്തിൽ റോഡ് നവീകരണത്തിനായി 5 കോടിയിലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കുറുപ്പന്തറ കടവ് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിനും തറയോടുകൾ പാകുന്നതിനും നടപടി സ്വീകരിച്ചതായും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

Hot Topics

Related Articles