ഒരു ദിവസം സുരക്ഷ, രണ്ട് ദിവസം അവധി ! ഡ്രൈവറില്ലാതെ കൺട്രോൾ വിട്ട് കോട്ടയത്തെ പൊലീസ് കൺട്രോൾ റൂം വാഹനം

കോട്ടയം : ഒരു ദിവസം ഡ്യൂട്ടി എടുത്താൽ രണ്ടുദിവസം സാധാരണക്കാരുടെ സുരക്ഷയ്ക്ക് നൽകി കോട്ടയത്തെ കൺട്രോൾ റൂം പോലീസ്. ഡ്രൈവർമാർ ഇല്ലാത്തതിനാൽ കോട്ടയത്തെ കൺട്രോൾ റൂം പൊലീസ് വാഹനങ്ങളാണ് , ഒരു ദിവസം ഓടിയാൽ രണ്ടുദിവസം ഓടാതെ വഴിയിൽ കിടക്കുന്നത്. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അതിവേഗം പാഞ്ഞെത്തുന്നതിനായാണ് കോട്ടയം നഗരത്തിൽ പോലീസ് കൺട്രോൾ റൂമിലെ വാഹനങ്ങൾ വിന്യസിച്ചത്. എന്നാൽ ഇപ്പോൾ ഈ വാഹനങ്ങൾക്കും , ഇതിൽ യാത്ര ചെയ്യുന്ന പോലീസുകാർക്കും സുരക്ഷ നാട്ടുകാർ ഒരുക്കേണ്ട സ്ഥിതിയാണ്. 

Advertisements

കോട്ടയം നഗരത്തിലും , കെ എസ് ആർ ടി സി ഭാഗത്തും കഞ്ഞിക്കുഴിയിലും നാഗമ്പടത്തും പുതുപ്പള്ളിയിലുമായി അഞ്ച് കൺട്രോൾ റൂം വാഹനങ്ങളാണ് നഗരത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഓടിയിരുന്നത്. എന്നാൽ ഇതിലൊന്ന് അടുത്തിടെ ഏറ്റുമാനൂരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. നിലവിൽ കോട്ടയം നഗരത്തിൽ ഓടുന്ന നാലു വാഹനങ്ങളുടെ സർവീസുകൾ കൃത്യമായി പരിപാലിക്കാൻ പോലീസിന് സാധിക്കുന്നില്ലെന്ന് ആരോപണമാണ് ഉയർന്നിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർവീസ് ആരംഭിക്കുന്ന സമയത്ത്, ഒരു എസ്ഐയും ഒരു ഡ്രൈവറും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ആണ് കൺട്രോൾ റൂം വാഹനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ഒരു ഡ്രൈവറും ഒരു പോലീസുകാരനും മാത്രമാണ് ഈ വാഹനത്തിൽ ഉണ്ടാവുക. ഈ നാലു വാഹനങ്ങളിൽ നിന്നും ഒരു ഡ്രൈവർ വീതം ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയാൽ പിന്നെ രണ്ടു ദിവസം വാഹനത്തിന് ഡ്രൈവർ ഇല്ലാത്ത സ്ഥിതിയാണ്. ഡ്രൈവിംഗ് അറിയാവുന്ന വാഹനം ഓടിക്കാൻ ഓതറൈസേഷൻ ഉള്ള പോലീസുകാരെ കിട്ടാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം. അതുകൊണ്ടുതന്നെ കൺട്രോൾ റൂം വാഹനങ്ങൾ പലതും ഡ്രൈവർമാർ ഇല്ലാത്ത ദിവസങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിടുന്നതാണ് പതിവ്. ഇത്തരത്തിൽ ഓടുന്ന വാഹനങ്ങളുടെ സ്ഥിതിയാകട്ടെ അതീവ മോശവുമാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് പോലീസ് സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.