ലഹരിയെ അടിച്ചു പറത്താം! ജാഗ്രത ന്യൂസ് ലൈവിന്റെ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ; ദേശീയ താരങ്ങൾ അടക്കം പങ്കെടുക്കും

കോട്ടയം: ലഹരിയെ അടിച്ചു പറത്തുക എന്ന ലക്ഷ്യത്തോടെ ജാഗ്രതാ ന്യൂസ് ലൈവ് നടത്തുന്ന ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്നും നാളെയുമായി നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. വൈകിട്ട് അഞ്ചു മണിയ്ക്ക് മത്സരങ്ങൾ ആരംഭിക്കും. സ്‌പോട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ.ബൈജു വർഗീസ് ഗുരുക്കൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഡി ലെവൽ, ഓപ്പൺ മത്സരങ്ങളിലായി രാജ്യാന്തര നാഷണൽ താരങ്ങൾ അടക്കം നൂറുകണക്കിന് മത്സരാർത്ഥികൾ ജാഗ്രത ന്യൂസ് ലൈവിന്റെ ഷട്ടിൽ ടൂർണമെന്റിൽ പങ്കെടുക്കും. ഇന്നും നാളെയുമായാണ് ടൂർണമെന്റ് നടക്കുക. വൈ.എം.സി.എ ഷട്ടിൽ ബാഡ്മിന്റൺ കമ്മിറ്റിയാണ് ടൂർണമെന്റിന്റെ ക്രമീകരണങ്ങൾ ഒരുക്കുന്നത്. ആൽക്കോൺ കൺസ്ട്രക്ഷൻസാണ് ടൂർണമെന്റിന്റെ പ്രധാന സ്‌പോൺസർമാർ. കോട്ടയം കുറവിലങ്ങാട് എം.ജെ ആന്റ് കമ്പനി, ക്യാപിറ്റൽ ഫിൻ, കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെന്റർ എന്നിവരാണ് പരിപാടിയുടെ സഹ പ്രായോജകർ.

Advertisements

Hot Topics

Related Articles