കോട്ടയം സർക്കാർ പ്രഖ്യാപിച്ച നെല്ലു സംഭരണം മില്ലുടമകൾ പരാജയപ്പെടുത്തിയതിൽ കേരള കോൺഗ്രസ് പ്രതിഷേധിച്ചു

കോട്ടയം : കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും സംസ്ഥാന സർക്കാർ ത്വരിതഗതിയിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച നെല്ലു സംഭരണം മില്ല് ഉടമകൾ കൊള്ള ലാഭം കൊയ്യുന്നതിനു വേണ്ടി നിസ്സഹകരണം കാണിച്ച് പരാജയപ്പെടുത്തിയതായി കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി.

Advertisements

നെല്ല് സംവരണം ഫലപ്രദമായി നടക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് കോട്ടയം പാടി ഓഫീസ് പടിക്കൽ കേരള കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ കർഷക മാർച്ചും കൂട്ട ധർണയും നടത്തി.കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ കർഷക സമരം ഉദ്ഘാടനം ചെയ്തു. നെല്ല് സംഭരണ കാര്യത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിച്ച് പരമാവധി വേഗത്തിൽ കൊയ്ത് ഇട്ടിരിക്കുന്ന മുഴുവൻ നെല്ലിന്റെയും സംഭരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയും കൃഷി വകുപ്പ് മന്ത്രിയും ജനപ്രതിനിധികൾക്കും കർഷക സംഘടനകൾക്കും നൽകിയിരുന്ന വാഗ്ദാനം പാഴ് വാക്കായി തീർന്നിരിക്കുകയാണ്. നാമ മാത്രമായിട്ടാണ് നെല്ല് സംഭരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷം പാടശേഖരങ്ങളിലും നെല്ല് കയറ്റി അയയ്ക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായ പാടി ഓഫീസർമാർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് കൃഷിക്കാർ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം സർക്കാർ ഗൗരവമായി പരിഹരിക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. അപ്പർ കുട്ടനാട് പ്രദേശത്ത് ഇരുപതിനായിരം ക്വിന്റെൽ നെല്ല് ഇപ്പോഴും പാടത്ത് കിടക്കുന്നതാ യിട്ടാണ് കണക്കാക്കുന്നത്. സപ്ലൈകോ നിയോഗിച്ച മില്ലുടമകൾ മഴ കനത്തതിനുശേഷം കൂടുതൽ കിഴിവ് വാങ്ങിയെടുത്ത് കൃഷിക്കാരെ കബളിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തികച്ചും അന്യായമായ ഇത്തരം നടപടികൾക്ക് മുൻപിൽ സർക്കാർ നിസ്സംഗതയോടെ കയ്യുംകെട്ടി നോക്കി നിൽക്കുന്നത് തികച്ചും അപമാനകരമാണ്. രണ്ടും മൂന്നും കിലോ കിഴിവ് നിശ്ചയിച്ച സ്ഥാനത്ത് 13 മുതൽ 18 വരെ കിലോഗ്രാം കിഴിവിലേക്ക് മില്ലുടമകൾ മനപ്പൂർവമായി തർക്കം ഉന്നയിക്കുന്നത് കർഷകർക്ക് ഏറ്റവും വലിയ ഉപദ്രവം ആയിരിക്കുകയാണ്. ഇതിനെതിരെ കാര്യക്ഷമമായി ഇടപെടാൻ പാടി ഓഫീസർമാർക്ക് കഴിയാത്തത് നെല്ല് സംഭരണ പ്രതിസന്ധി വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണെന്ന് മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു. കോട്ടയത്തെ പാടി ഓഫീസ് പടിക്കൽ നടത്തിയ കർഷക സമരത്തിൽ പങ്കെടുക്കാൻ എത്തിയ കൃഷിക്കാർ മില്ലുടമകളുടെ കർഷക ദ്രോഹ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതിന് വേണ്ടി പാടത്ത് കൊയ്തിട്ടിരിക്കുന്ന ഗുണനിലവാരമുള്ള നെല്ലുമായിട്ടാണ് സമരത്തിന് എത്തിച്ചേർന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

20 ദിവസമായിട്ടും നെല്ല് സംഭരണം നടക്കാത്തതിനെ തുടർന്ന് കിളിർത്ത നെല്ല്, കിളിർത്ത് നെല്ലിന്റെ ശേഖരം പാടി ഓഫീസറെ കാണിക്കുന്നതിന് വേണ്ടി കൃഷിക്കാർ കൊണ്ടുവരികയുണ്ടായി. കോട്ടയം പാടി ഓഫീസിൽ ഇരിക്കുന്ന നെല്ല് സംഭരണ അധികൃതരെ കാണിക്കാൻ വിവിധ പാടശേഖര കമ്മിറ്റി ഭാരവാഹികളോടൊപ്പം കേരള കോൺഗ്രസ് സംസ്ഥാന നേതാക്കളായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, അഡ്വ ജോയ് എബ്രഹാം എക്സ് എംപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ നെൽ കർഷക സമരസമിതി കൺവീനർ ബിനു ചെങ്ങളം പാർട്ടി നേതാക്കളായ കെ എഫ് വർഗീസ്, മാഞ്ഞൂർ മോഹൻകുമാർ, വി ജെ ലാലി, പ്രിൻസ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം പാടി ഓഫീസ് അധികൃതരുമായി നെല്ല് സംവരണ പ്രശ്നം ചർച്ച ചെയ്തു. പാടിയ ഓഫീസർമാരുടെ നിസ്സഹായ അവസ്ഥ മില്ലുടമകൾ നിസഹകരിക്കുന്നത് മൂലം നെല്ല് സംഭരണം ഫലപ്രദമായി നടത്താൻ കഴിയാത്ത ഇന്നത്തെ ദുരവസ്ഥയുടെ യാഥാർത്ഥ്യം മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാണിച്ചപ്പോൾ പാടി ഓഫീസറുടെ നിസ്സഹായ അവസ്ഥ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരസ്യമായി അംഗീകരിക്കുകയുണ്ടായി. നെല്ല് സംഭ രണം പരാജയപ്പെട്ടു നിൽക്കുന്നതിന്റെ യാഥാർത്ഥ്യം ഭക്ഷ്യവകുപ്പ് മന്ത്രിയെയും കൃഷിവകുപ്പ് മന്ത്രിയെയും ധനകാര്യ മന്ത്രിയെയും അടിയന്തരമായി അറിയിക്കുന്നതിന് വേണ്ടി വസ്തുതാപരമായ റിപ്പോർട്ട് എത്രയും പെട്ടെന്ന് സർക്കാരിലേക്ക് നൽകുന്നതിന് കേരള കോൺഗ്രസ് നേതാക്കളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. നെൽ കൃഷിക്കാരുടെ പ്രതിസന്ധി പരിഹരിക്കാത്ത പ്രശ്നം നിയമസഭയിൽ നടക്കുന്ന ഭക്ഷ്യവകുപ്പിന്റെ ചർച്ചയിൽ അവതരിപ്പിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.

കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിലിന്റെ അധ്യക്ഷതയിൽ കോട്ടയം പാടി ഓഫീസ് പടിക്കൽ നടത്തിയ കർഷക സമരത്തിൽ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എം പി മുഖ്യപ്രഭാഷണം നടത്തി.

പാർട്ടി വൈസ് ചെയർമാൻ കെ എഫ് വർഗീസ് സീനിയർ ജനറൽ സെക്രട്ടറി മാഞ്ഞൂർ മോഹൻകുമാർ നെൽ കർഷക സമര സമിതി കൺവീനർ ബിനു ചെങ്ങളം പാർട്ടി നേതാക്കളായ അഡ്വ.പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, സന്തോഷ് കാവുകാട്ട് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ, കെ എസ് സി ജില്ലാ പ്രസിഡന്റ് നോയൽ ലൂക്ക്, ഉന്നത അധികാര സമിതി അംഗങ്ങളായ അഡ്വ ചെറിയാൻ ചാക്കോ, സി ഡി വത്സപ്പൻ, സാബു ഉഴുങ്ങാലി, സാബു പ്ലാത്തോട്ടം, മറിയാമ്മ ടീച്ചർ, ആന്റണി തുപ്പലഞ്ഞി, ജെയിംസ് തെക്കൻ, പി സി പൈലോ, സാബു പീടിയേക്കൽ, ജോർജുകുട്ടി മാപ്പിളശ്ശേരി, എസി ബേബിച്ചൻ, ഷിബു പൂവേലി, കുഞ്ഞു കളപ്പുര, സെബാസ്റ്റ്യൻ കോച്ചേരി,ജോസഫ് തോമസ്, അഡ്വ. ജോസഫ് മുടക്കനാട്, ജെയിംസ് തത്തംകുളം, എ എസ് സൈമൺ,എ സി തറയിൽ, ടിറ്റോ പയ്യനാടൻ, ബോബൻ മഞ്ഞളാമല, ജോഷി സെബാസ്റ്റ്യൻ, മാത്യു വർഗീസ്, ഫിലിപ്പ് വെള്ളാപ്പള്ളി, മാത്യു ചൂരവേലി, കുര്യൻ തുമ്പുങ്കൽ, രമേശ് കെ യു, ചന്ദ്രകുമാർ, ടി പി മോഹനൻ,പി റ്റി ജോർജുകുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles