കോട്ടയം: എസ്.എച്ച് മൗണ്ടിലെ ലോഡ്ജിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സമീപത്ത് പ്രവർത്തിക്കുന്ന കെ.എം വെജിറ്റബിളിലെ ജീവനക്കാരനായ അസം സ്വദേശി മൃദുലിനെ(35)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ലോഡ്ജിലെ മുറിയ്ക്കുള്ളിൽ മൃദുലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, ലോഡ്ജ് ജീവനക്കാരാണ് വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് ഇവർ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകും. ഇതിനിടെ ലോഡ്ജിന് ലൈസൻസില്ലെന്ന ആരോപണവുമായി നാട്ടുകാരും രംഗത്ത് എത്തി. ലോഡ്്ജ് പ്രവർത്തിച്ചിരുന്നത് കോട്ടയം നഗരസഭയുടെ ലൈസൻസുകൾ ഒന്നുമില്ലാതെയാണ് എന്നാണ് ആരോപണം.