കോട്ടയം : എൽ ഡി എഫ് സർക്കാർ എന്നൊക്കെ അധികാരത്തിൽ വന്നിട്ടുണ്ടോ അന്നെല്ലാം കുടിവെള്ളത്തിന് വില വർ ധിപ്പിച്ചിട്ടുണ്ട്. ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാർ പ്രഖ്യാപിച്ച കുടിവെള്ളത്തിന്റെ വിലവർദ്ധനവ് എത്രയും പെട്ടെന്ന് പിൻവലിച്ചു ജനങ്ങളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപെട്ടു.
യു ഡി എഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലാട് പമ്പ് ഹൗസിന്റെ മുൻപിൽ നടന്ന ജനകിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കാ ലി കുടങ്ങൾ തലയിൽ വെച്ച് വനിതാ ജനപ്രതിനിധികൾ പ്രതിഷേധിച്ചു. യു ഡി എഫ് കോട്ടയം നിയോജക മണ്ഡലം കൺവീനർ സിബി ജോൺ കൈതയിൽ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സിസി ബോബി, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, മണ്ഡലം പ്രെസിഡന്റുമാരായ ജയൻ ബി മഠം, ഇട്ടി അലക്സ്, വത്സല അപ്പുകുട്ടൻ എന്നിവർ പ്രസംഗിച്ചു.