ആയിരം കോടി തട്ടിപ്പ് : പൊൻകുന്നത്ത് 75 പരാതിയിൽ കേസ് എടുത്തു

കോട്ടയം: സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചു പകുതി വിലയ്ക്കു വനിതകള്‍ക്കു സ്‌കൂട്ടറിന് 60,000 രൂപ വീതം നല്‍കി തട്ടിപ്പിനിരയായ 75 പേര്‍ ഒരുമിച്ചു പൊന്‍കുന്നം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യെ ബന്ധപ്പെട്ടപ്പോള്‍ നിര്‍ദേശിച്ചതനുസരിച്ചു പൊന്‍കുന്നം പോലീസ് എസ്.എച്ച്‌.ഒ.യ്ക്കാണു പരാതി നല്‍കിയത്. എലിക്കുളം, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, പള്ളിക്കത്തോട് പഞ്ചായത്ത് നിവാസികളാണു പരാതിക്കാര്‍.

Advertisements

കേസില്‍ അറസ്റ്റിലായ അനന്തു കൃഷ്ണനെ ഇന്ന് ഈരാറ്റുപേട്ടയില്‍ എത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയിരുന്നു. ശതകോടികളുടെ തിരുമറി നടന്നെന്ന ബാങ്ക് വിവരങ്ങള്‍ വെച്ചാണു അനന്തു കൃഷ്ണന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇടുക്കി ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി അഞ്ചു ഭൂമിയിടപാടുകളാണ് അനന്തു കൃഷ്ണന്‍ നടത്തിയത്. ഇയാളുടെ ബന്ധുക്കളുടെ പേരില്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളുടെ 19 ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചു വരുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം പണം തട്ടിയ കേസില്‍ അനന്തു കൃഷ്ണനെതിരെ തലയോലപറമ്ബിലും ഇന്നു രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തലയോലപ്പറമ്ബ് സ്വദേശികളായ യുവതികളുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അര്‍.എസ്.എസ് നേതാവിന്റെ ഭാര്യയുടെയും സഹോദരിയുടെയുമാണ് പരാതിക്കാര്‍.

Hot Topics

Related Articles