കോട്ടയം : കുമ്മനത്ത് കനത്ത കാറ്റിലും മഴയിലും കനത്ത നാശം. വീടിൻ്റെ മേൽക്കൂര തകർന്നു. കുമ്മനം സൗഹൃദക്കവല മാലിയിൽ ഇന്ദിരാ മോഹൻ്റെ വീടാണ് തകർന്നത്. വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ കനത്ത കാറ്റിലും മഴയിലും ആണ് വൻ നാശനഷ്ടം ഉണ്ടായത്. മേൽക്കൂര കാറ്റിൽ പറന്നു പോവുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
Advertisements