ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം: അപകടം പാലാ കൊലപ്പള്ളിയിൽ

കോട്ടയം : ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. മുണ്ടാങ്കൽ അമ്പലപ്പുറത്ത് ധനേഷ് (37) ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ ശ്രീകുട്ടിക്ക്‌ ഗുരുതര പരിക്കേറ്റു. രാവിലെ 11 ന് പാലാ – തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. പമ്പിൽ നിന്നും പെട്രോൾ അടിച്ച് പുറത്തേക്ക് ഇറങ്ങിവന്ന സ്കൂട്ടറിനു പിന്നിൽ പാലായിൽ നിന്ന് തൊടുപുഴക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

Advertisements

ഇടിയുടെ ആഘാതത്തിൽ പാതയോരത്ത് അനധികൃതമായി നിർമിച്ചിരുന്ന താല്കാലിക കടയുടെ ഇരുമ്പു പൈപ്പിൽ ധനേഷിൻ്റെ തലയിടിക്കുകയായിരുന്നു. ഉടൻ തന്നെ
ഇരുവരെയും പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ധനേഷ് മരണമടഞ്ഞു. ശ്രീക്കുട്ടിയെ പാലാ മരിയൻ ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles