കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ അവധിക്കാല ക്ലാസ് ഏപ്രിൽ 2 ന് രാവിലെ 10 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ മുഖ്യപ്രഭാഷണം നടത്തും. കോട്ടയംപബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. വി.ബി. ബിനു, ലതികാ സുഭാഷ്, റബേക്ക ബേബി ഐപ്പ്, പബ്ലിക് ലൈബ്രറി എക്സികുട്ടീവ് സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ പ്രസംഗിക്കും. കുട്ടികളുടെ ലൈബ്രറി എക്സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ സ്വാഗതവും മാനേജിംഗ് കമ്മിറ്റിയംഗം ഷാജി വേങ്കടത്ത് കൃതജ്ഞതയും പറയും.
Advertisements