കോട്ടയം : കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഇടുക്കി സ്വദേശി മരിച്ചു. ബൈസൺ വാലി സ്വദേശി ഷാജി സെബാസ്റ്റ്യൻ ( 58) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടു കൂടിയായിരുന്നു അപകടം. പാലാ ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിശയിൽ വന്ന ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയ ഷാജി സെബാസ്റ്റ്യനെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് നിഗമനം.
Advertisements










