കോട്ടയം : എലൈറ്റ് ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രളയ ദുരിത ബാധിത പ്രദേശമായ കാരാപ്പുഴ ഭാഗത്ത് പലചരക്ക് സാധനങ്ങൾ ലയൺസ് ഡിസ്ട്രിക്ട പബ്ലിക് റിലേഷൻ ഓഫീസർ എം പി രമേഷ് കുമാറിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. എലൈറ്റ് ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ഡോക്ടർ ജോ ജോസഫ് സെക്രട്ടറി ഷൈജു ലാൽ ട്രഷറർ ജെനീവ് അഡ്മിനിസ്ട്രേറ്റർ വിജിത്ത് പഴുപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.ലയൺസ് ഡിസ്ട്രിക്ട് 318 ബി ഗവർണർ ആർ വെങ്കിടാചലത്തിന്റെ നേതൃത്വത്തിൽ ലയൺസ് ഇൻറർനാഷണൽ ഫൗണ്ടേഷന്റെ സഹായത്തോടെ 14 ലക്ഷം രൂപയുടെ സഹായം നൽകി. ഡിസ്ട്രിക്ട് ഭാരവാഹികളായ വി കെ സജീവ് സുരേഷ് ജെയിംസ് പിസി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളിൽ ദുരിതാശ്വാസ കിറ്റുകൾ എത്തിച്ചു നൽകി.
കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ ലയൺസ് ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെ 1500 കുടുംബങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിയാണ് സഹായം നൽകിയത് .അരി പലചരക്ക് സാധനങ്ങൾ വസ്ത്രങ്ങൾ ബെഡ്ഷീറ്റുകൾ ബെഡുകൾ എന്നിവയാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ചിട്ടുള്ളത്. ഓരോ ക്ലബ്ബുകളും അതാത് സ്ഥലങ്ങളിലെ ദുരിതബാധിതരെ കണ്ടെത്തി നേരിട്ട് വിതരണം ചെയ്യുകയായിരുന്നു.