കോട്ടയം : കേരളം മയക്ക് മരുന്ന് ലോബികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് കോട്ടയത്ത് നടന്ന നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് (എൻ എൽ സി ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തിയിരിക്കുന്നു. മയക്ക് മരുന്നിൻ്റെ ലഹരിയിൽ കൊള്ളയും, കൊലയും, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമവും വർദ്ധിച്ചു വരുന്നു.
പോലീസിന്റെയും, എക്സൈസിന്റെയും ഭാഗത്ത് നിന്നുള്ള ശക്തമായ ഇടപെടൽ കാരണം വൻ ശക്തികളെ അമർച്ച ചെയ്യാൻ ഒരു പരിധി വരെ സാധിക്കുന്നു.
കോട്ടയത്ത് ഏപ്രിൽ 27ന് “മയക്ക് മരുന്ന് ലോബികൾക്ക് എതിരെ കേരളം പൊരുതുന്നു ” എന്ന വിഷയത്തെ കുറിച്ച് എൻ എൽ സി സംസ്ഥാന സെമിനാർ നടത്തുന്നു.
സെമിനാർ കേരളാ വനം വകുപ്പ് മന്ത്രി എ കെ ശശിന്ദ്രൻ ഉദ്ഘാടനം ചെയ്യും. സെമിനാറിൽ എൻ സി പി , എൻ എൽ സി , നേതാക്കൾ പങ്കെടുക്കും. കോട്ടയം എൻ സി പി ഓഫീസിൽ നടന്ന തിരുവിതാംകൂർ മേഖല കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
ജോസ് കുറ്റിയാനിമറ്റം, എൻ എൽ സി നേതാക്കളായ എം എം.അശോകൻ,തിരുവിച്ചിറ മോഹൻദാസ്, പദ്മഗിരീഷ്, നാസ്സർ അത്തപ്പ,ബിനുരാജ്, ബാബു ഇരിമ്പനങ്ങാട്, കെ.റെജി,റെഷീദ് കോട്ടപ്പള്ളി, ബാബു കപ്പക്കാല, പി പി ബേബി, ടി പി തമ്പാൻ, സന്തോഷ് കൊല്ലം, രഘുവരൻ, റാഫി കാഞ്ഞിരപ്പള്ളി, കുഞ്ഞുമോൻ വെമ്പള്ളി, എന്നിവർ പങ്കെടുത്തു. കോട്ടയം സെമിനാറിന് ശേഷം 14 ജില്ലകളിലും സായാഹ്ന ധർണ്ണകൾ നടത്തുവാൻ എൻ എൽ സി സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു,