ആർപ്പുക്കര: കോട്ടയം മെഡിക്കൽ കോളജ് ക്യാൻസർ വാർഡും കെട്ടിട പരിസരവും ചെളിയും കാടും നിറഞ്ഞ നിലയിൽ എൻ സി പി എസ് ആർപ്പുക്കര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു ക്യാൻസർ വാർഡിന്റെ മുൻവശം ചെളിയും വെള്ളവും കെട്ടിക്കിടക്കുകയാണ് ജനങ്ങൾ രോഗികളെയും കൊണ്ട് വളരെയേറെ ബുദ്ധിമുട്ടിയാണ് ഡോക്ടറെ കാണാൻ ഇതുവഴി പോകുന്നത് നടപ്പാതയുടെ മുകളിലുള്ള ഷീറ്റ് പൊട്ടിയ നിലയിലാണ് പരിസരം മുഴുവനും കാടുകയറി കിടക്കുന്നു.
പുറത്ത് ഒരു ശുചീകരണശാല പോലുമില്ല കൂട്ടിരിപ്പുകാർ ചെളിയിൽ ചവിട്ടി കാടിനിടയിലൂടെ പേടിച്ചാണ് താഴെയുള്ള കടകളിൽ ഭക്ഷണം വാങ്ങാൻ പോകുന്നത് ക്യാൻസർ വാർഡിലെ രോഗികളും കൂട്ടിരിപ്പുകാരും ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടുന്നു എത്രയും പെട്ടെന്ന് വാർഡിന് മുൻവശം ടാർ ചെയ്യുക പൊട്ടിയ ഷീറ്റ്മാറ്റുക കാട് വെട്ടിതെളിക്കുക ഇതിനൊരു പരിഹാരം മാനേജ്മെന്റ് സ്വീകരിക്കട്ടെ അല്ലാതെ രോഗികളെ വലയ്ക്കും വിധം ഐസിയുവിലെയും വെറിലേറ്ററിലെയും ഫീസ് ഈടാക്കാൻ ശ്രമിക്കരുതെന്ന് യോഗം കുറ്റപ്പെടുത്തി എൻ സി പി എസ് ആർപ്പൂക്കര മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി തോമസ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് സെക്രട്ടറി ഇ കെ റെജി മണ്ഡലം സെക്രട്ടറിമാരായ സിജു ചാക്കോ അനിൽകുമാർ എൻ എൻ പ്രതീഷ് ജോമോൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.