മീനച്ചിലാർ നമുക്ക് സംരക്ഷിക്കാം. മാലിന്യമുക്തമാക്കുക

കോട്ടയം : ജെ ആർ സ്വിമ്മിംഗ് അക്കാദമിയുടെ നേതൃത്വത്തിൽ ഈസ്റ്റർ ദിനത്തിൽ ബോധവൽക്കരണവും ശുചീകരണപ്രവർത്തനവും ആരംഭിച്ചു. മഴക്കാലത്തിന് മുമ്പായി നീരൊഴുക്ക് തടസ്സങ്ങൾ നീക്കി പുഴയുടെ ഗതി സുഗമമാക്കുന്ന പ്രവൃത്തിയ്ക്ക് തുടക്കം കുറിച്ചു.
അവധിക്കാല നീന്തൽ പരിശീലനത്തിന് വരുന്ന കുട്ടികളും മാതാപിതാക്കളും പങ്കു ചേർന്നു. ജെ ആർ എസ് അക്കാഡമി ഗ്രാൻഡ് മാസ്റ്റർ അബ്ദുൽ കലാം ആസാദ്‌ പദ്ധതി വിശദീകരിച്ചു. ടീം ക്യാപ്റ്റൻ പി കെ ഡേവിസ്, ട്രൈനേഴ്സ് അഫ്താബ് അഹ്‌മദ്‌, അമീന മെഹതാബ് തുടങ്ങിയവരും പൊതുജന സഹകരണ ത്തോടെ സ്വിമ്മിംഗ് ടീം ലീഡേഴ്‌സ് ബിനു നാരായണൻ, ഷിനാബ്,രാജേഷ് കുമാർ, നിസാം, നാഫി,ആഷിക്ക് സുരക്ഷാ ഉപകാരണങ്ങളുമായി വെള്ളത്തിൽ പുഴയുടെ ഇരുകരകളും വൃത്തിയാക്കി.

Advertisements

തബ്‌ലീഗ് മസ്ജിദ് ഭാരവാഹികൾ അബ്ദുൽ ജലീൽ മുബാറക്ക് മഹൽ, അബ്ദുൽ ജലീൽ ലബ്ബ പുത്തൻ പറമ്പിൽ, ബാബു കൊച്ചുപറമ്പിൽ,കനിക്കുട്ടി ആശാരിമറ്റം പരിസരം വൃത്തിയാക്കുന്നതിനും നിർദേശങ്ങൾ നൽകിയും ഒരുക്കങ്ങൾ ചെയ്തു സഹകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുജനം വലിച്ചെറിയുന്ന
പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുട്ടികളുടെ പാമ്പേഴ്സ് പോലുള്ള നിരവധി പഴവസ്തുക്കൾ കെട്ടിക്കിടക്കുന്നത് മീനച്ചിലാറിന്റെ നാശത്തിന് വഴിയൊരുക്കുന്നു എന്നതിനാൽ ജനങ്ങൾ സ്വന്തമായി മാലിന്യം നിർമ്മാർജ്ജനം ചെയ്യുവാനോ പഞ്ചായത്ത്‌ ഹരിത കർമ്മ സേനയ്ക്ക് കൊടുക്കുവാൻ സന്നദ്ധത കണിയ്ക്കണമെന്നും ആവിശ്യമുയർന്നു.

ആറാം വാർഡ് സംസം കുടുംബശ്രീ അംഗങ്ങൾ വോളണ്ടിയർമാർക്ക് കുടിവെള്ളവും ലഖുഭക്ഷണങ്ങളും നൽകി. രാവിലെ 8 മണിക്ക് തുടങ്ങി 2:30 ന് ആദ്യഘട്ടം പൂർത്തിയാക്കി.
പൊതുജന പങ്കാളിത്തത്തോടെ അവധിക്കാലം കൂടുതൽ ദിവസങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ ഉണ്ടായിരിക്കും.

Hot Topics

Related Articles