മേലുകാവ് സി എം എസ് ഹൈ സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി

മേലുകാവ് : സി എം എസ് ഹൈ സ്കൂളിൽ ലോകപരിസ്ഥിതിദിനാഘോഷം നടത്തി. അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്ക് വൃക്ഷതൈ
വിതരണവും പഠനോപകരണങ്ങളുടെ വിതരണവും നടത്തി.
സ്കൂൾ അസംബ്ലിയിൽ വിദ്യാർഥികൾ കൊണ്ടുവന്ന മരതൈകളും, ചെടികളും ശേഖരിച്ച്, സ്കൂൾ മുറ്റത്ത് നട്ടു. ഉച്ചയ്ക്ക്, സ്കൂൾ ലോക്കൽ മനേജർ റവ: ജോസഫ് മാത്യു അച്ചന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട മീറ്റിംഗിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു.

Advertisements

അരുവിത്തുറ ലയൺസ് ക്ലബ്ബ് പ്രസിഡന്റ്
മനോജ് മാത്യു , ചീഫ് പ്രൊജക്ട് കോർഡിനേറ്റർ , സിബി മാത്യു പ്ലാത്തോട്ടം ക്ലബ്ബ് ‘
അഡ്മിനിസ്ട്രേറ്റർ ടിറ്റോ, ട്രഷറർ സ്റ്റാൻലി മാത്യു, മാത്യു വെള്ളാപാണിയിൽ എന്നിവർ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ, ജെറ്റോ ജോസ് എന്നിവർ സന്നിഹിതരായിരുന്നു. കത്തീഡ്രൽ അസിസ്റ്റന്റ് വികാരി റവ: ജേക്കബ് അച്ചൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മിനിമോൾ ഡാനിയേൽ ഏവർക്കും സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി സിജി പി ജോൺ, അധ്യാപക പ്രതിനിധികൾ എന്നിവർ മീറ്റിംഗിന് നേതൃത്വം നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.

Hot Topics

Related Articles