കോട്ടയം: നഗരസഭയുടെ മുക്കിൻ ചുവട്ടിൽ അവധി ദിവസം പുറമ്പോക്ക് കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനം നടക്കുന്നതായി പരാതി. കോട്ടയം നഗരസഭ ഓഫിസിന് മുന്നിൽ ആകാശപ്പാതയ്ക്ക് ചുവട്ടിലായി തലശേരി റസ്റ്റോറൻ്റാണ് അനധികൃതമായി പുറമ്പോക്ക് കയ്യേറി നിർമ്മാണം നടത്തുന്നതായി പരാതി ഉയർന്നിരിക്കുന്നത്. അനധികൃത നിർമ്മാണം നടക്കുന്നത് നഗരസഭയുടെ മൂക്കിൻതുമ്പിലായിട്ട് പോലും അധികൃതർ ആരും കണ്ട ഭാവം നടിക്കുന്നില്ല.



തിരുനക്കര ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ബേക്കർ ജംഗ്ഷനിലേയ്ക്ക് പോകുന്ന വശത്തായാണ് റോഡ് പുറമ്പോക്ക് കയ്യേറ്റി ഷെഡ് നിർമ്മിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മുതലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് അവധി ദിവസം ആയതിനാൽ എൻജിനീയറിങ് വിഭാഗം ഈ വിവരം അറിഞതുമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരത്തിൽ ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടാകുന്നതും ഇവിടെയാണ്. ഈ റോഡിൽ തന്നെ അനധികൃതമായി നിർമ്മിച്ച പത്തോളം ഷെഡുകളിലാണ് വ്യാപാരം നടക്കുന്നത്. ഇതെല്ലാം നഗരസഭാ അധികൃതരുടെയും കൗൺസിലർമാരുടെയും ഒത്താശയോടെയാണ് നിർമ്മിച്ചിട്ടുള്ളത്. ലൈസൻസ് എടുത്ത് വ്യാപാരം ചെയ്യുന്നവരെ വിഡ്ഢികളാക്കുന്ന സമീപനമാണ് കോട്ടയം നഗരസഭസ്വീകരിക്കുന്നതെന്നും , അനധികൃത നിർമ്മാണം നടത്തുന്നവർക്ക് ഉദ്യോഗസ്ഥർ കുട പിടിക്കുകയാണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്.