ജനവാസ കേന്ദ്രത്തിൽ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കരുത്

ഏറ്റുമാനൂർ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽ ശ്രീകണ്ഠമംഗലം കുട്ടിമുക്ക് ഭാഗത്ത് ജനവാസ മേഖലയിൽ മാലിന്യ സംഭരണ കേന്ദ്രം (എം സി എഫ് ) നിർമ്മിക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്ന് സമീപവാസികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എംസിഎഫ് ആരംഭിക്കുന്നത് സംബന്ധിച്ച് ഗ്രാമസഭയിലോ ജനകീയ കൂട്ടായ്മയിലെ ഇതുവരെ യാതൊരു ചർച്ചയും നടത്തിയില്ല.
ജൂൺ അഞ്ചിന് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നപ്പോഴാണ് പരിസരവാദികൾ പോലും ഇതിനെക്കുറിച്ച് അറിയുന്നത്.നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലും ഉദ്ഘാടന ചടങ്ങ് നടന്നു.
കേന്ദ്രത്തിന്റെ 500- മീറ്റർ ചുറ്റളവിൽ 1500 -ഓളം വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്.

Advertisements

അതിരമ്പുഴ പഞ്ചായത്തിൻറെ 20 ,21. 22 വാർഡുകളും നീണ്ടൂർ പഞ്ചായത്തിന്റെ 8 ,9 വാർഡുകളും
ഉൾപ്പെടുന്നതാണ് ഈ പ്രദേശം,3000-ത്തിൽ പരം ആളുകൾഇവിടെ താമസിക്കുന്നുണ്ട്.ഈ പ്രദേശത്ത് എംസിഫ് സ്ഥാപിച്ചാൽ സമീപവാസികളുടെ ജീവിതത്തിൽ ദോഷകരമായി ബാധിക്കും.
എം സി എഫ് ജനവാസ കേന്ദ്രമല്ലാത്ത മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റണമെന്നും,
ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടർ മുമ്പാകെ പരാതി നൽകിയിട്ടുണ്ടെന്നും സമീപവാസികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ ജോർജ് ജോസഫ്,കെ. എൻ. സഹദേവൻ,
കെ .എം . ജേക്കബ് , പി.ഡി.പൊന്നപ്പൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles