കോട്ടയം: മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 30 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മേൽപ്പാലത്തിനു സമീപം ആദ്യഘട്ട സമരത്തിന്റെ ഭാഗമായി സായാഹ്ന ധർണ നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യും. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഈസ്റ്റ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിബി ജോൺ അധ്യക്ഷത വഹിക്കും.
Advertisements