കോട്ടയം പാലാ മങ്കൊമ്പിൽ സ്വകാര്യ ബസിൽ തന്ത്രപരമായി മോഷണം : ബസ് യാത്രക്കാരിയായ യുവതി വീട്ടമ്മയുടെ ബാഗിൽ നിന്നും 9000 രൂപ കവർന്നു : വീഡിയോ കാണാം

ഈരാറ്റുപേട്ട : സ്വകാര്യ ബസിൽ യാത്രക്കാരിയുടെ ഒമ്പതിനായിരം രൂപ മോഷണം പോയി. തിങ്കളാഴ്ച പാലാ മങ്കൊമ്പ് റോഡിൽ സർവീസ് നടത്തുന്ന ബസിലാണ് മോഷണം നടന്നത്. ബസിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളിൽ പോലീസിന് ലഭിച്ചു. മേരിഗിരി ജങ്ഷനിൽ നിന്ന് ഒരു മണിയോടെയാണ് ഭർത്താവിനൊപ്പം മങ്കൊമ്പ് സ്വദേശിനിയായ വീട്ടമ്മ ബസിൽ കയറിയത്. വീട്ടമ്മ വീട്ടിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

Advertisements

ഉടൻ ബസ് ജീവനക്കാരുടെ അടുത്തെത്തി അന്വേഷിച്ചെങ്കിലും പണം കണ്ടെത്താനായില്ല. തുടർന്ന് ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകുകയായിരുന്നു. ബസിനുള്ളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വീട്ടമ്മയോട് ചേൻന്നു നിന്ന യുവതി പണം മോഷ്ടിക്കുന്നത് കണ്ടെത്തിയത്. കണ്ണട വച്ച, വെള്ളയും ചുമന്ന പുള്ളിയുള്ള ചുരിദാറിട്ട യുവതിയാണ് പണം മോഷ്ടിച്ചത്. ഈ യുവതി ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ ഇറങ്ങിപ്പോയി. നിരീക്ഷണ ക്യാമറയിൽ കണ്ടെത്തിയ യുവതിയ്ക്കായി ഈരാറ്റുപേട്ട പോലീസ് അന്വേഷണം ഊർജിതമാക്കി.

Hot Topics

Related Articles