കോട്ടയം തോട്ടയ്ക്കാട്ട് ചൂണ്ടയിടാൻ പോയി തിരികെ വരുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു : മരിച്ചത് 18 കാരൻ

കോട്ടയം: ചൂണ്ടയിടാൻ പോയി തിരികെ വരുന്നതിനിടെ കുഴഞ്ഞ് വീണ് വിദ്യാർത്ഥി മരിച്ചു. തോട്ടയ്ക്കാട് പന്തപ്പാട് സന്തോഷിന്റെ മകൻ പി.എസ് ആദിത്യൻ (ആത്തു, 18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തോട്ടയ്ക്കാട് വട്ടോലിതോടിന് സമീപമാണ് സംഭവം. കൂട്ടുകാർക്കൊപ്പം വീടിന് സമീപത്തെ തോട്ടിലെ വെള്ളം കാണാൻ പോയ ശേഷം ചൂണ്ട ഇടുന്നതിനായി പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

Advertisements

ഉടൻ തന്നെ സമീപത്തുള്ളവർ ചേർന്ന് സമീപത്തെ മന്ദിരം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: അനഹ മജു, അർജുൻ. ആദിത്യൻ ഈ വർഷം തോട്ടയ്ക്കാട് ഗവ.എച്ച്.എസ്.എസിൽ നിന്നും പ്ലസ്ടുപഠനം പൂർത്തിയാക്കി. സംസ്‌കാരം ജൂൺ രണ്ട് തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.

Hot Topics

Related Articles