കോട്ടയം പാറമ്പുഴ അയ്മനത്ത്ചിറയിൽ റോഡിൽ മരംവീണു; റോഡിന് കുറുകെ ആഞ്ഞിലി വീണ് ഗതാഗതം തടസപ്പെട്ടു

കോട്ടയം: പാറമ്പുഴ അയ്മനത്ത് ചിറയിൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കഞ്ഞിക്കുഴി തിരുവഞ്ചൂർ റോഡിൽ ഇറഞ്ഞാൽ – പാറമ്പുഴ ഭാഗത്താണ് റോഡിൽ ആഞ്ഞിലിമരം വീണത്. വെള്ളിയാഴ്ച രാവിലെ 10 മണിയോട് കൂടിയായിരുന്നു സംഭവം. റോഡരികിൽ നിന്ന മരം കടപുഴകി റോഡിനു കുറുകെ വീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മരം വെട്ടിമാറ്റി.

Advertisements

Hot Topics

Related Articles