കോട്ടയം ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകളിൽ ഓണാഘോഷം പൊടിപൊടിച്ചു; കളറിൽ മുങ്ങി പൊലീസ് സ്റ്റേഷനുകൾ; ഡ്രസ് കോഡും ചെണ്ടമേളവുമായി വ്യത്യസ്ത ആഘോഷവുമായി കോട്ടയത്തെ പൊലീസ് സ്റ്റേഷനുകൾ

കോട്ടയം: ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ കളറായി ഓണാഘോഷം. ഡ്രസ് കോഡും, ചെണ്ടമേളവും ആഘോഷവുമായാണ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ഓണം ആഘോഷിച്ചത്. പാലാ, ഏറ്റുമാനൂർ , ചിങ്ങവനം അടക്കമുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ ഓണം ആഘോഷിച്ചത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് , പാട്ടും മേളവുമായാണ് പൊലീസ് സ്റ്റേഷനുകളിൽ ഓണം ആഘോഷിച്ചത്. കോട്ടയം ജില്ലയിലെ മിക്ക സ്‌റ്റേഷനുകളിലും ഇത്തരത്തിൽ ആഘോഷമായ ഓണാഘോഷം ഉണ്ടായിരുന്നു. ജില്ലയിൽ ഏറ്റുമാനൂരിലും, പാലായിലുമാണ് ഏറ്റവും ഗംഭീരമായ ഓണാഘോഷം നടന്നത്. പൊലീസിന്റെ ടെൻഷൻ പിടിച്ച ജോലിയ്ക്കിടെയിൽ ചെരിയ ആശ്വാസമായിരിക്കുകയാണ് ഓണാഘോഷം.

Advertisements

Hot Topics

Related Articles