ബാലികാ പീഢനം പ്രതിയെ വെറുതെ വിട്ടു : പോക്സോ കേസിൽ വെറുതെ വിട്ടത് അയർക്കുന്നം അമയന്നൂർ സ്വദേശിയെ

കോട്ടയം: ഏഴ് വയസ്സുള്ള കുട്ടിയെ ലൈംഗിക പീഢനം നടത്തിയെന്നാരോപിച്ച കേസിൽ പ്രതിയെ കോട്ടയം പോക്സോ സ്പെഷ്യൽ ജഡ്ജ് വി.സതീഷ് കുമാർ വെറുതെ വിട്ടുത്തരവായി. അയർക്കുന്നം അമയന്നൂർ സ്വദേശിനിയായ അതിജീവിതയെ കളിച്ചുകൊണ്ടിരുന്നപ്പോൾ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു എന്നായിരുന്നു അയർക്കുന്നം പോലീസ് എടുത്ത കേസ്.

Advertisements

എന്നാൽ കുറ്റാരോപിതനായ നിഷാദ് പീഢനത്തിന് ഇരയായെന്നു പറയപ്പെടുന്ന കുട്ടിയുടെ ഒരു ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്നും അതിൻ്റെ പക പോക്കാനായി വിരോധത്തിൽ കെട്ടിച്ചമച്ച പീഢന കേസാണെന്നുമായിരുന്നു ഡിഫൻസ് കൗൺസൽ വാദം. പ്രതിക്ക് വേണ്ടി സൗജന്യ നിയമസഹായ കേന്ദ്രമാണ് കേസ് വാദിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിൽ പ്രോസിക്യൂഷൻ ഭാഗം ഇരുപത്തിനാല് സാക്ഷികൾ ആണുണ്ടായിരുന്നത്. പ്രതിക്ക് വേണ്ടി ഡിഫൻസ് കൗൺസൽമാരായ അഡ്വ.പ്രിയ ആർ ചന്ദ്രൻ, അഡ്വ. യദുകൃഷ്ണൻ, അഡ്വ.ജോസഫ് തോമസ് എന്നിവർ ഹാജരായി.

Hot Topics

Related Articles