ചങ്ങനാശേരി : കോട്ടയം ചങ്ങനാശേരിയിൽ ശബ്ദ ഹിയറിങ് എയ്ഡ് സെൻ്ററിൽ നടത്തിയ സൗജന്യ കേൾവി പരിശോധന ക്യാമ്പ് കുട്ടിക്കാനം മരിയൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.റൂബിൾ രാജ് ഉദ്ഘാടനം ചെയ്തു. തുരുത്തി മർത്തമറിയം ഫെറോന പള്ളി വികാരി ഫാ. ജോസ് വരിക്കാപ്പള്ളി മുഖ്യാതിത്ഥിയായി പങ്കെടുത്തു. ശബ്ദ ഹിയറിങ് സെൻ്റർ എം ഡി മാത്യു മാത്യു വള്ളിക്കാട് , പല്ലാത്ര കൺസ്ട്രക്ഷൻസ് പാർട്ണർ മനോജ് മാത്യു , പ്രിൻസ് മാത്യു , മിലൻ സോളാർ എം ഡി മനീഷ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ കേൾവി പരിശോധന നടത്തി , ശ്രവണ സഹായികൾ ആകർഷകമായ നിരക്കിൽ നൽകി. വിവിധ എക്സ്ചേഞ്ച് ഓഫറുകളും പരിപാടികളുടെ ഭാഗമായി ഒരുക്കിയിരുന്നു.
Advertisements


















